രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫ

കോഴിക്കോട്: വയനാട് എംപി രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫ. കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സഫ. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രസംഗം പരിഭാഷപ്പെടുത്തിയത്. പ്രസംഗം പൂര്‍ണ്ണമായും അതിന്റെ അര്‍ത്ഥവും സൗന്ദര്യവും ചോരാതെ സഫ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു.പ്രസംഗത്തിനു ശേഷം രാഹുല്‍ സഫയെ അനുമോദിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്.

കടപ്പാട്: മീഡിയവണ്‍

SHARE