രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫയ്ക്ക് ഫുൾ എപ്ലസ്

കരുവാരക്കുണ്ട്: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടിയ സഫ ഫെബിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇന്നലെ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ 98.5 ശതമാനം മാര്‍ക്കോടെയാണ് സഫ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു സഫ.

കരുവാരക്കുണ്ട് കുട്ടത്തി കുഞ്ഞിമുഹമ്മദിന്റെ മകളാണ് സഫ. കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും പരിഭാഷപ്പെടുത്താന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ചത്. ധൈര്യപൂര്‍വം തന്നെ സഫ സ്റ്റേജിലെത്തി രാഹുലിന്റെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തി. 15 മിനിട്ട് നീണ്ടതായിരുന്നു പ്രസംഗം. മാധ്യമങ്ങളും സഫയുടെ പ്രസംഗം ഏറ്റെടുത്തതോടെ സംഭവം വൈറലായി. സോഷ്യല്‍ മീഡിയയിലും സഫ താരമായി.

SHARE