ഡോ. മന്‍മോഹന്‍ സിങ്ങിന് വേണ്ടി പ്രാര്‍ത്ഥിക്കുക-സാദിഖലി തങ്ങള്‍

മലപ്പുറം: ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മന്‍മോഹന്‍ സിങ്ങിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

SHARE