സച്ചിന്റെ ‘ദത്ത്’ പട്ടികയില്‍ ഇനി ഒരു ഗ്രാമം കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന്‍ ടെണ്ടൂല്‍ക്കര്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലെ ദോന്‍ജ ഗ്രാമമാണ് സച്ചിന്‍ ദത്തെടുത്തത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായാണ് താരത്തിന്റെ നീക്കം. ദോന്‍ജയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. നാലു കോടി രൂപയാണ് സച്ചിന്‍ ഇതിനായി ചെലവഴിക്കുക. ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിടം, ജല വിതരണ പദ്ധതികള്‍, റോഡ്, അഴുക്കുചാലുകള്‍ തുടങ്ങിയവയുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. നേരത്തെ ആന്ധ്രാപ്രദേശിലെ പട്ടംരാജു കാന്‍ഡ്രിഗ എന്ന ഗ്രാമത്തെ സച്ചിന്‍ ദത്തെടുത്തിരുന്നു. നെല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ ആദ്യഘട്ട വികസന പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

SHARE