സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനൊരുങ്ങി ധോണി

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും രണ്ടാം ഏകദിനത്തിനായി ഡല്‍ഹിയില്‍ ഏറ്റുമുട്ടുമ്പോള്‍ മഹേന്ദ്ര സിങ് ധോണിയെ കാത്തിരിക്കുന്നത് ഒരു റെക്കോര്‍ഡ്. അതും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ പടുത്തുയര്‍ത്തിയ റെക്കോര്‍ഡ്. നിലവില്‍ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 463 മത്സരങ്ങളില്‍ നിന്നായി 195 സിക്‌സറുകളാണ് സച്ചിന്റെ പേരിലുളളത്. 192 സിക്‌സറുകളുമായി ധോണിയാണ് രണ്ടാം സ്ഥാനത്ത്. നാല് സിക്‌സറുകളും കൂടി നേടിയാല്‍ ധോണിക്ക് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാം. എന്നാല്‍ ഇന്ത്യക്കായി 200 സിക്‌സറുകള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡും ധോണിയെ കാത്തിരിക്കുന്നുണ്ട്. ധോണിക്ക് രണ്ട് വര്‍ഷത്തോളം ഇനിയും കരിയര്‍ ബാക്കിയുണ്ട്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

 

SHARE