ബാറ്റിങില്‍ സച്ചിന്റെ നേട്ടം മറിക്കടക്കാനൊരുങ്ങി ന്യൂസിലന്‍ഡ് ബൗളര്‍

ക്രിക്കറ്റ് ബാറ്റ് കൊണ്ട് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച ഇതിഹാസമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കുമ്പോഴാണ് സച്ചിന്റെ മറ്റൊരു നേട്ടത്തിന് ന്യൂസീലന്‍ഡില്‍ നിന്നൊരു ഭീഷണി ഉയരുന്നത്. ഒരു ന്യൂസീലന്‍ഡ് ബോളറായ ടിം സൗത്തിയാണ് സച്ചിന് ഭീഷണിയാകുന്നത് . ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിനൊപ്പം എത്തിയിരിക്കുകയാണ് സൗത്തി.

ശ്രീലങ്കയിലെ ഗോളില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് തകര്‍പ്പനൊരു സിക്‌സുമായി സൗത്തി സച്ചിനൊപ്പമെത്തിയത്. 200 ടെസ്റ്റും 329 ഇന്നിങ്‌സും നീണ്ട ടെസ്റ്റ് കരിയറില്‍ സച്ചിന്‍ സ്വന്തമാക്കിയ ഈ നേട്ടത്തിലേക്ക് സൗത്തിക്കു വേണ്ടിവന്നത് വെറും 66 ടെസ്റ്റുകളും 97 ഇന്നിങ്‌സും

ഒന്നാം ഇന്നിങ്‌സില്‍ 19 പന്തില്‍ ഒരു സിക്‌സ് സഹിതം 14 റണ്‍സെടുത്ത സൗത്തിക്ക് രണ്ടാം ഇന്നിങ്‌സില്‍ സച്ചിനെ മറികടക്കുമെന്ന് കരുതിയെങ്കിലും മറികടന്നില്ല. അവസരമുണ്ടായിരുന്നു. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ 62 പന്തില്‍ ഒരു ബൗണ്ടറി സഹിതം 23 റണ്‍സെടുത്ത് സൗത്തി പുറത്തായി. ടെസ്റ്റില്‍ കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ 17ാം സ്ഥാനത്താണ് സൗത്തി. ന്യൂസിലന്‍ഡ് താരമായിരുന്ന ബ്രണ്ടന്‍ മെക്കലമാണ് സിക്‌സര്‍ വേട്ടയില്‍ ഒന്നാമത്.

SHARE