സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിനൊപ്പം തന്നെ

ഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിച്ചു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സച്ചിന്‍, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്നറിയിച്ചു. സച്ചിന്റെ പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിക്കു രൂപം നല്‍കും.

തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എംഎല്‍എമാര്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.

SHARE