ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിനെ കുറിച്ച് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് ചേക്കേറിയത് ദൗര്‍ഭാഗ്യകരമാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സിന്ധ്യയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ രണ്ട് യുവനേതാക്കാളായിരുന്നു സിന്ധ്യയും സച്ചിന്‍ പൈലറ്റും. അതുകൊണ്ട് തന്നെ സിന്ധ്യ പാര്‍ട്ടി വിട്ടപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ പ്രതികരണമായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയത്.

സച്ചിന്‍ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സമാനതകള്‍ ഏറെയാണ് ഇരുവരും കോണ്‍ഗ്രസ് പാരമ്പര്യമുള്ള പിതാവിന്റെ പാത പിന്തുടര്‍ന്ന് പാര്‍ട്ടിയിലെത്തിയതാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മികച്ച നിലയില്‍ അധികാരത്തിലെത്തിച്ചത് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു.

SHARE