രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വഴിത്തിരിവ്?; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടു

ന്യൂഡല്‍ഹി: ഒരു മാസം നീണ്ട രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരത്തിലേക്കെന്ന് സൂചന. മുഖ്യമന്ത്രി അശോക് ഖഹ്ലോട്ടുമായി തുടങ്ങിയ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് മേധാവിത്വത്തില്‍ നിന്നും നീക്കപ്പെട്ട സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായും ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കൂടിക്കാഴ്ചക്ക് പിന്നാലെ രാജസ്ഥാനിലെ പ്രതിസന്ധിക്ക് തത്കാലം അയവു വന്നതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയാതും റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു.

രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യം കുറിക്കാനുള്ള സുപ്രധാന സംഭവവികാസത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്രയുമായും സച്ചിന്‍ പൈലറ്റ് കൂടികാഴ്ച നടത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍, പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിന്‍ പൈലറ്റ് ക്രിയാത്മക കൂടിക്കാഴ്ച നടത്തിയതായും പ്രതിബന്ധം ഉടന്‍ തന്നെ തകര്‍ന്നേക്കുമെന്നും സംഭവവികാസങ്ങള്‍ അറിയിച്ചു. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കം മുതിര്‍ന്ന നേതാക്കളെ സച്ചിന്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സച്ചിന്‍ പൈലറ്റുമായും അദ്ദേഹത്തോട് വിശ്വസ്തരായ നിയമസഭാ സാമാജികരുമായും ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും വ്യക്തമായ ചിത്രം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ പുറത്തുവരൂ എന്ന് നേരത്തെ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഓഗസ്റ്റ് 14 ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി പ്രശ്‌നം പരിഹാരത്തിന് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് സമയം തേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ഗഹ്ലോട്ടുമായുള്ള പ്രധാന പ്രശ്നത്തില്‍ വിമത ക്യാമ്പ് ഇതുവരെ പരിഹാരത്തിന് തയ്യാറായിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി നടത്തി കൂടിക്കാഴ്ച നല്ലൊരുഒരു ചുവടുവെപ്പായിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

updates…..