മകനും മകള്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല; വ്യാജ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അര്‍ജുന്‍ സച്ചിന്‍ പേരിനൊപ്പം പ്രവര്‍ത്തിക്കുന്ന വ്യാജ ട്വിറ്റര്‍ പ്രൊഫൈലിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സച്ചിന്‍ സച്ചിന്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

തന്റെ മകന്‍ അര്‍ജുനും മകള്‍ സാറയും ട്വിറ്റര്‍ അക്കൗണ്ട് ഇല്ല, ട്വിറ്ററിലൂടെ തന്നെയാണ് കാര്യം സച്ചിന്‍ വ്യക്തമാക്കിയത്.
‘എന്റെ മകന്‍ അര്‍ജുനും മകള്‍ സാറയും ട്വിറ്ററില്‍ ഇല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.@jr_tendulkar എന്ന അക്കൗണ്ടില്‍ വരുന്ന മെസേജുമായി അര്‍ജുന് യാതൊരു ബന്ധമില്ലെന്നും അക്കൗണ്ട് പരിശോധിച്ച് ട്വിറ്റര്‍ ഇന്ത്യ കര്‍ശന നടപടി എടുക്കണമെന്നും സച്ചിന്‍ കുറിച്ചു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുതാത്തതില്‍ ഇന്ത്യന്‍ ടീം സെലക്ടര്‍ എം.കെ പ്രസാദിനെ വിമര്‍ശിച്ച് ഈ അക്കൗണ്ടില്‍ കുറിപ്പ് വന്നിരുന്നു. കുറിപ്പില്‍ റിഷഭ് പന്തിനെതിരായ വിമര്‍ശനവും ഉണ്ടായിരുന്നു.

SHARE