ജനാധിപത്യത്തെ കശാപ്പ്‌ചെയ്തു; ഇരുസഭകളിലും പ്രതിഷേധവുമായി കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാജ്യസഭയിലും ലോക്‌സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.
സോണിയാഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിനു പുറത്ത് എംപിമാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധം തുടങ്ങിയത്.

മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നേരത്തെ കോണ്‍ഗ്രസ് അനുമതി തേടിയിരുന്നു. സോണിയാഗാന്ധിയുടെ വസതിയില്‍ വിഷയത്തില്‍ യോഗചേരുന്നിരുന്നു. തുടര്‍ന്ന്് പാര്‍ലമെന്‍ ബഹളം വെച്ച്് എംപിമാര്‍ പ്രതിഷേധിച്ചക്കുകയായിരുന്നു.

പാര്‍ലമെന്റില്‍ ആദ്യം ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ വയനാട് എംപി രാഹുല്‍ ഗാന്ധി മഹാരാഷ്ട്ര സംഭവത്തില്‍ സഭയില്‍ വികാരപരിതനായി.
ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞാന്‍ ഇന്ന് ഇവിടെയെത്തിയതും പക്ഷെ മഹാരാഷ്ട്ര ജനാധിപത്യം കൊല്ലപ്പെട്ട സാഹചര്യത്തില്‍ എന്റെ ചോദ്യങ്ങള്‍ക്കോ ഇവിടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലോ അര്‍ത്ഥ തോന്നുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത ത്രികക്ഷി സഖ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി
വിശ്വാസ വോട്ടെടുപ്പില്‍ വിധി പറയാന്‍ നാളെത്തേക്ക് മാറ്റി.