ബിനോയ് കോടിയേരിയെ വിശ്വാസത്തില്‍ എടുക്കുന്നില്ല; എസ്.രാമചന്ദ്രന്‍ പിള്ള

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ബിനോയ് കോടിയേരിയെയോ പരാതിക്കാരനെയോ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയോ അധികാര ദുര്‍വിനിയോഗമോ ഇതില്‍ ആരോപിക്കാനാവില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ല. പ്രശ്‌നം പരിഹരിക്കേണ്ടത് കോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബിനോയിക്കെതിരെ രംഗത്തു വന്നിരുന്നു. പണം തട്ടിപ്പ് കേസ് ഗൗരവമേറിയതാണെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എസ്.രാമചന്ദ്രന്‍ പിള്ളയും രംഗത്തുവന്നത്.

SHARE