എസ് മണികുമാര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സ്ഥാനമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിലായിരുന്നു ചടങ്ങുകള്‍.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു പോകുന്ന സാഹചര്യത്തിലാണ് എസ് മണികുമാര്‍ പകരക്കാരനായി വരുന്നത്. 2006 ജൂലൈയിലാണ് മണികുമാര്‍ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 2009 നവംബറില്‍ സ്ഥിരം ജഡ്ജിയായും നിയമിക്കപ്പെട്ടു. 2004 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു.

SHARE