ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം പൂര്‍ത്തിയാവുംമുമ്പേ; കോവിഡിന്റെ രണ്ടാം തരംഗത്തിന് തുടക്കമായതായി വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം ഇതുവരെ അതിന്റെ ഉയര്‍ച്ചയിലെത്തിയിട്ടില്ല. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട് വന്ന ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് നവംബര്‍ പകുതിയോടെയാവും ഇന്ത്യയില്‍ വ്യാപനം പരമാവധിയിലെത്തുക എന്നാണ് ഐസിഎംആര്‍ പഠനം പറയുന്നുത്. എന്നാല്‍ ലോകത്ത് കോവിഡ് -19 ന്റെ രണ്ടാം തരംഗത്തെക്കുറിച്ച് ഇതിനകം ആരോഗ്യ വിദഗ്ധര്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു.

ചൈനയിലും യുഎസിലും പുതിയ കേസുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് കോവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചൈനയില്‍, കോവിഡ് -19 കേസുകളില്‍ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവിന് വന്നതോടെ രണ്ടാം തരംഗത്തിനാന്റെ ഭീതിയിലാണ് രാജ്യം. രണ്ടാം തരംഗത്തിന്റെ പുതിയ പ്രഭവകേന്ദ്രം ബീജിംഗ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ വുഹാനെപ്പോലെ പുതിയ കേസുകളും ഇറച്ചി വിപണിയില്‍ കണ്ടെത്തിയിട്ടുണ്ടാണ് വിവരം. ബീജിംഗ് ഇറച്ചി വിപണി വുഹാനേക്കാള്‍ എത്രയോ മടങ്ങ് വലുതാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറച്ചി കമ്പോളവുമായി ബന്ധമുള്ള ആളുകളിലായ ചൈന വന്‍ പരിശോധനക്ക് ഒരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ചയോടെ 75,000 ത്തിലധികം പേരെ പരിശോധിച്ചതായും റിപ്പോര്‍ട്ട്. അതേസമയം, പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇതുവരെ അറിവായിട്ടില്ല.

അതേസമയം, അമേരിക്കയിലും കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം ആരംഭിച്ചതായി വിദഗ്ധര്‍ സൂചന നല്‍കുന്നു. ആരോഗ്യ പരിപാലന സംവിധാനത്തെ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും മാസക് സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളിലും ആളുകള്‍ ഗൗരവമായി ശ്രദ്ധാലുക്കളായില്ലെങ്കില്‍ രണ്ടാം തരംഗത്തില്‍ വലിയ അപകടസാധ്യതയുള്ളതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസില്‍ രണ്ടാം തരംഗം ആരംഭിച്ചതായി സിഎന്‍ബിസി പുറത്തുവിട്ട https://www.cnbc.com/2020/06/15/coronavirus-us-doctor-says-the-second-wave-has-begun.html റിപ്പോര്‍ട്ടില്‍ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസര്‍ വില്യം ഷാഫ്നര്‍ വ്യക്തമാക്കുന്നുണ്ട്. ”രണ്ടാമത്തെ തരംഗം ആരംഭിച്ചതായി മെഡിസിന്‍ പ്രൊഫസര്‍ പറഞ്ഞു. രാജ്യമെമ്പാടും തുറക്കുന്ന രീതിയാണ് ഇവിടെ, എന്നാല്‍ പലരും സാമൂഹിക അകലം പാലിക്കുന്നവരല്ല, പലരും മുഖംമൂടി ധരിക്കുന്നില്ല. ഇതുതുടര്‍ന്നാല്‍ ആദ്യത്തേതിന്റെ ആഘാതത്തേക്കാല്‍ വലുതാവും വരുക. ഇനിയൊരു അടച്ചുപൂട്ടല്‍ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നു, കാര്യത്തിന്റെ ഗൗരവം വിശദീകരിച്ച് പ്രൊഫസര്‍ വില്യം ഷാഫ്നര്‍ പറഞ്ഞു.

രണ്ടാം തരംഗം ആദ്യത്തെ മഹാമാരിയെവെച്ച് ശാസ്ത്രീയമായി നിര്‍വചിക്കാന്‍ കഴിയില്ല. 1918-19 ലെ സ്പാനിഷ് ഫ്‌ളൂവന്‍സയില്‍ അത്തരം മൂന്ന് തരംഗങ്ങള്‍ കണ്ടു. സര്‍ക്കാരുകളും ആളുകളും പകര്‍ച്ചവ്യാധിയില്‍ ശ്രദ്ധ കുറച്ചതിനാലോ വൈറസിലെ പരിവര്‍ത്തനം മൂലമോ ആകാം പുതിയ തരംഗംമുണ്ടാകുന്നത്. ഇത് ആദ്യ തരംഗം പോലെയോ കൂടുതല്‍ സങ്കീര്‍ണ്ണമോ ആവാമെന്നും വില്യം ഷാഫ്നര്‍ കൂട്ടിച്ചേര്‍ത്തു.