ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിച്ച്് ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യ ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അയോധ്യ രാമക്ഷേത്രത്തിന് വെള്ളിശില പാകുന്നതിന് മുന്നോടിയായാണ് കെജ്‌രിവാളിന്റെ ആശംസ എത്തിയത്.
‘ഭൂമി പൂജയുടെ ദിനത്തില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിക്കുന്നു. ശ്രീരാമന്റെ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ. രാമന്റെ അനുഗ്രഹത്താല്‍ നമ്മുടെ രാജ്യം പട്ടിണി, നിരക്ഷരത, ദാരിദ്ര്യം എന്നിവയില്‍ നിന്ന് മുക്തി നേടുകയും ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും. വരും കാലങ്ങളില്‍ ഇന്ത്യ ലോകത്തിന് ദിശാബോധം നല്‍കട്ടെ. ജയ് ശ്രീറാം. ജയ് ഭജ്രംഗ്ബാലി, കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജക്കായി അയോധ്യയില്‍ എത്തിയ പ്രധാനമന്ത്രി മോദി ഭൂമിപൂജ ചടങ്ങുകള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ തുടക്കം കുറിച്ചു.