മോസ്‌കോ: റഷ്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന്‍ വാങ്ങാന്‍ രാജ്യങ്ങളുടെ തിരക്ക്. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും വാക്‌സിന്‍ വാങ്ങാന്‍ 20 രാജ്യങ്ങള്‍ റഷ്യയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബര്‍ മുതല്‍ വ്യാവസായിക ഉത്പാദനം പ്രതീക്ഷിക്കാമെന്നും വാക്സിന്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്ന റഷ്യ നേരിട്ടുള്ള നിക്ഷേപ ഫണ്ടിന്റെ തലവന്‍ കിറില്‍ ദിമിത്രിയേവ് പറഞ്ഞു.
ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത റഷ്യന്‍ വാക്സിനില്‍ വിദേശത്ത് നിന്ന് ഞങ്ങള്‍ വളരെയധികം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്, 20 രാജ്യങ്ങളില്‍ നിന്നായി വാക്സിന്‍ 100 കോടി ഡോസിനായി പ്രാഥമിക അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് രാജ്യങ്ങളില്‍ പ്രതിവര്‍ഷം 500 ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ വിദേശ പങ്കാളികള്‍ക്കൊപ്പം റഷ്യയും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.