തിളച്ച വെള്ളം കോവിഡിനെ നശിപ്പിക്കുമെന്ന് റഷ്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍


തിളച്ച വെള്ളം കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് പുതിയ പഠനം. തിളയ്ക്കുന്ന വെള്ളത്തിന് 72 മണിക്കൂറിനകം സാര്‍സ് കോവ് 2 വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്‌നോളജി വെക്റ്റര്‍ നടത്തിയ പഠനം പറയുന്നു. 24 മണിക്കൂര്‍ കൊണ്ട് റൂം ടെംപറേച്ചറില്‍ 90 ശതമാനം വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കും.

ചില സാഹചര്യങ്ങളില്‍ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാല്‍ ശുദ്ധ ജലത്തിലോ കടല്‍ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല എന്ന് പഠനം പറയുന്നു. സ്‌റ്റൈന്‍ലെസ് സ്റ്റീല്‍, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളില്‍ വൈറസ് 48 മണിക്കൂര്‍ വരെ ആക്റ്റീവ് ആയിരിക്കും.

വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശകങ്ങളും സാര്‍സ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 ശതമാനം ഗാഢത യുള്ള ethyl ആന്‍ഡ് ഐസോ പ്രൊപ്പയില്‍ ആല്‍ക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാന്‍ സാധിക്കും. വൈറസ് നശിക്കാന്‍ 60 ശതമാനത്തിലധികം ഗാഢത വേണം എന്ന പഠനത്തിന് എതിരാണിത്.
ക്ലോറിന്‍ അടങ്ങിയ അണുനാശകങ്ങള്‍ക്ക് വെറും മുപ്പത് സെക്കന്‍ഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാന്‍ സാധിക്കും എന്നും പഠനം പറയുന്നു. ഇതിനിടെ, ഓഗസ്റ്റ് പകുതിയോടെ റഷ്യ ഒരു കൊറോണ വൈറസ് വാക്സിന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ന്യൂസ് ഏജന്‍സി അനഡോലു ഏജന്‍സി ആണ് ഈ പഠനഫലം റിപ്പോര്‍ട്ട് ചെയ്തത്.

SHARE