റഷ്യയിലെ ആശുപത്രിയില്‍ തീപിടുത്തം; കോവിഡ് രോഗികള്‍ വെന്തുമരിച്ചു

റഷ്യയിലെ ആശുപത്രിയില്‍ തീപിടുത്തം. സംഭവത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ വെന്തുമരിച്ചു. അഞ്ചോളം രോഗികള്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 150 ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായതെന്ന് റഷ്യ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.

സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരുടെ എണ്ണം മന്ത്രാലയം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വെന്റിലേറ്ററുകളുടെ ഓവര്‍ലോഡാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സെന്റ്‌ജോര്‍ജ് ആശുപത്രി കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി അടുത്തിടെയാണ് പുനര്‍നിശ്ചയിച്ചത്.

SHARE