ഗസ സിറ്റി: കോവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് സ്പുട്നിക് വി പലസ്തീനു ലഭിച്ചേക്കും. റഷ്യന്‍ വാക്സിന് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തതില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നന്ദി അറിയിച്ചു. വഫ വാര്‍ത്താ ഏജന്‍സിയാണിത് റിപ്പോര്‍ട്ട് ചെയ്തത്.
അനുപമമായ വാക്സിന് കണ്ടുപിടുത്തത്തിലൂടെ ലോകത്ത് ഒന്നാമതെത്തിയ റഷ്യയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാത്ത റഷ്യന്‍ വാക്സിന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഇറാന് ആരോഗ്യമന്ത്രി പ്രതികരിച്ചു.