റഷ്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

റഷ്യയിലും കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഒരൊറ്റ ദിവസം 9,623 പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയിലെ വൈറസ് ബാധിതരുടെ എണ്ണം 1,24,054 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 57 പേരാണ് റഷ്യയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം റഷ്യയില്‍ മരിച്ചവരുടെ എണ്ണം 1,222 ആയി.

മോസ്‌കോയിലാണ് റഷ്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് വൈറസ് ബാധിതരുള്ളത്. ഇതുവരെ 62,658 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മോസ്‌കോയില്‍ ഒറ്റ ദിവസം കൊണ്ട് പുതുതായി 5358 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 12.12 ലക്ഷം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 69,921പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

SHARE