ആണവ സഹകരണത്തിന് തയാറെടുത്ത് റഷ്യയും അര്‍ജന്റീനയും

ബ്യൂണസ്‌ഐറിസ്: റഷ്യയും അര്‍ജന്റീനയും ആണവ സഹകരണത്തിന് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അര്‍ജന്റീന സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് അര്‍ജന്റീനയിലെ റഷ്യന്‍ അംബാസിഡര്‍ ദിമിത്രി ഫ്യോക്‌സറ്റിസ്‌റ്റോവ് പറഞ്ഞു.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്നുവരെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന ജി20 ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായാണ് പുടിന്‍ റഷ്യ സന്ദര്‍ശിക്കുന്നത്.

ആണവ സഹകരണം സംബന്ധിക്കുന്ന ചില കരാറുകളില്‍ ഇരു വിഭാഗവും ഉടന്‍ ഒപ്പുവെക്കുമെന്നും ദിമിത്രി വ്യക്തമാക്കി.

SHARE