റെക്കോര്‍ഡ് തകര്‍ച്ച: രൂപയുടെ മൂല്യം ഇടിഞ്ഞു

കൊച്ചി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. യു.എസ് ഡോളറിനെതിരെ 70.52 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ നിലവാരമെത്തിയത്. 22 പൈസയുടെ നഷ്ടത്തില്‍ 70.32ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. 70.10 ആയിരുന്നു ഇന്നലെ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം.

തിങ്കളാഴ്ച ഒരു അവസരത്തില്‍ 69.65 എന്ന നിലയില്‍ നിന്ന ശേഷമാണ് രൂപ കൂത്തിയത്. ഓഹരി വിപണിയും നഷ്ടത്തോടെയാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. 11 പോയിന്റ് നഷ്ടത്തോടെ 38884 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും പത്തു പോയിന്റ് നഷ്ടം രേഖപ്പെടുത്തി.

SHARE