അന്ധനായ മുസ്‌ലിം വയോധികന് ആര്‍.എസ്.എസിന്റെ മര്‍ദ്ദനം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പശ്ചിമ ബംഗാളില്‍ അന്ധനായ മുസലിം വയോധികനുനേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഭിക്ഷാടനത്തിനായി എത്തിയ അന്ധനായ മുസലിം വയോധികനേയും ഭാര്യയേയും കണ്ട ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ സമീപിക്കുകയും ബലമായി ആര്‍.എസ്.എസിന്റെ കൊടിപ്പിടിപ്പിക്കുകയും ജയ് ശ്രിറാം എന്ന് ഉറക്കെ പറയാനും ആക്രോശിക്കുമായിരുന്നു. ഈ ക്രൂരതയുടെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍

വയോധികനെ ബലമായി ഓം എന്ന് എഴുതിയ ആര്‍.എസ്.എസ് കൊടി പിടിപ്പിച്ചതിനു ശേഷം ജയ് ശ്രീറാം എന്ന് ഉറക്കെ വിളിക്കാന്‍ ഭീഷണിപ്പെടുത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് താന്‍ ഇസ്‌ലാം മതവിശ്വാസിയാണെന്നും അല്ലാഹുവും ശ്രിരാമനുമെല്ലാം നമുക്ക് ഒരുപൊലേയല്ലേ എന്നും വൃദ്ധന്‍ പറയുന്നുണ്ട്. തങ്ങളെ വെറുതെ വിടുക മക്കളെ എന്ന് കേണു പറഞ്ഞിട്ടും ജയ്ശ്രിറാം വിളിക്കാത്തതിന്റെ പേരില്‍ അന്ധനായ വയോധികനെ മര്‍ദ്ദിക്കുന്ന രംഗങ്ങളും വീഡിയോയില്‍ കാണാം. മര്‍ദിക്കരുതെന്ന് അപേക്ഷിച്ച ശേഷം ഇവര്‍ പറയുന്ന പോലെ ജയ് ശ്രിറാം എന്ന് വയോധികന്‍ പറയുന്നുണ്ട്. ആര്‍എസ്എസ് ഭീകരതതയുടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന മുഖമാണ് ഈ വീഡിയോയിലൂടെ വീണ്ടും പുറത്തു വന്നത്.

വീഡിയോ കാണാം.