പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കതിരൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ജനുവരി 16നാണ് സ്റ്റീല്‍ ബോംബ് സ്‌ഫോടനം നടന്നത്. നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞത് പ്രബേഷ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറയുന്നു. കതിരൂര്‍ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

SHARE