ആര്‍.എസ്.എസ് നേതാവിനെ നടുറോഡിലിട്ട്‌ വെട്ടികൊന്നു

ബംഗളൂരു: ആര്‍.എസ്.എസ് നേതാവിനെ ജന മധ്യത്തില്‍ വെട്ടികൊന്നു. ബി.ജെ.പി നേതാവ് ആര്‍. രുദ്രോഷ് ആണ് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് ബംഗളൂര്‍ എം.ജി റോഡില്‍ കോല്ലപ്പെട്ടത്. ആര്‍.എസ്.എസ് ശിവാജി നഗര്‍ പ്രസിഡന്റാണ് 35കാരനായ രുദ്രോഷ്. ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു ബൈക്കില്‍ മടങ്ങവെയാണ് ദാരുണ മരണത്തിന് ഇരയായത്. റോഡരകില്‍ നിര്‍ത്തി സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ സംഘം രുദ്രേഷിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമികളെ കുറിച്ച് പൊലീസ് അന്യേഷണം തുടരുകയാണ്.

SHARE