ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് സംഘപരിവാര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

 

തൃശൂര്‍ : ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഘപരിവാര്‍ ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയാണ്. ഇവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ ചിലര്‍ തകര്‍ക്കാന്‍ ഇത്തരക്കാരില്‍ നിന്നും ശ്രമമുണ്ടായി എന്നാല്‍ കേരളം അത് ചെറുത്തുനിന്നു മുഖ്യമന്ത്രി പറഞ്ഞു.