രാജ്യം വിട്ടു പോകണമെന്ന് ആക്രോശിച്ച് തൃശൂരില്‍ അറുപത്തിയഞ്ച് വയസ്സുകാരിക്കു നേരെ ആര്‍എസ്എസ് ആക്രമണം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുല്ലക്കരയില്‍ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുകാരിക്കുനേരെ ആര്‍എസ് എസ് ആക്രമണം. ജമീല എന്ന സ്ത്രീയെ അവരുടെ അയല്‍ വാസിയായ ബാബുവാണ് മര്‍ദ്ദിച്ചത്. ഈ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

ബഹളം കേട്ടെത്തിയ സമീപ വാസികളാണ് ജമീലയെ രക്ഷപ്പെടുത്തിയത്. അവരിപ്പോള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരെത്തിയതോടെ ബാബു ഓടി വീട്ടില്‍ കയറി. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബാബു മനോരോഗിയാണെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ആര്‍എസ്എസുകാര്‍ പ്രതിയായ കേസുകളില്‍ പ്രതി മനോരോഗിയാവുന്നത് സ്ഥിരം കാഴ്ച്ചയാണ്. മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ബോംബ് വെച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ആദിത്യ റാവു മനോരോഗിയാണെന്നായിരുന്നു പൊലീസ് ഭാഷ്യം.

SHARE