തൃശ്ശൂരില്‍ വിഷു ആഘോഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം

ഇരിങ്ങാലക്കുട: തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ വിഷു ആഘോഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ഡി.വൈ.എഫ്.പഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വിഷു ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദണ്ഡ് ഉപയോഗിച്ചാണ് ആര്‍,എസ്,എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SHARE