കണ്ണൂരില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിച്ചു

കണ്ണൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിച്ചു. മമ്പറം ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ആക്രമിച്ചത്. പ്രതിഷേധ റാലിയില്‍ അണിനിരന്ന വിദ്യര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സോഡാ കുപ്പികളും ബിയര്‍ കുപ്പികളും വലിച്ചെറിഞ്ഞു.

നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വൈകിയാണ് പൊലീസുകാര്‍ എത്തിയത്. സംഘര്‍ഷാവസ്ഥയുണ്ടെന്ന് വിവരം ലഭിച്ചിട്ടും വെറും മൂന്ന് പോലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. ഇവര്‍ അക്രമികളെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനാല്‍ ആര്‍.എസ്.എസുകാര്‍ പൊലീസുകാരുടെ മുന്നിലിട്ട് വിദ്യാര്‍ത്ഥികളെ അക്രമിച്ചപ്പോവും പൊലീസുകാര്‍ക്ക് നോക്കിനില്‍ക്കുകയായിരുന്നു.

SHARE