കൊച്ചി: മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. ഫര്‍സാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാണ് വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ റോഷന്‍ തന്നെയാണ് വിവാഹവാര്‍ത്ത വെളിപ്പെടുത്തിയത്.
അഭിഭാഷക പഠനം പൂര്‍ത്തിയായ ഫര്‍സാന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ്. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന് റോഷന്‍ പറഞ്ഞു. തന്റെ സഹോദരിക്ക് ഫര്‍സാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളതെന്നും റോഷന്‍ പറഞ്ഞു.
നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍ ബഷീര്‍. പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം ദൃശ്യം സിനിമയിലൂടെ ശ്രദ്ധനേടി. സിനിമയില്‍ പ്രതിനായകനായിരുന്നു റോഷന്‍. ബാങ്കിങ് അവേഴ്‌സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ വെങ്കിടേഷിനൊപ്പവും തമിഴില്‍ കമല്‍ഹാസനൊപ്പവും വേഷമിട്ടു.