ആയിരങ്ങള്‍ക്ക് മുന്നില്‍ റൊ ജൂനിയര്‍

മാഡ്രിഡ്്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പന്ത്രണ്ടാം തവണയും സ്വന്തമാക്കി സാന്‍ഡിയാഗോ ബെര്‍ണബുവിലെത്തിയ സ്വന്തം ടീമിനെ അനുമോദിക്കാന്‍ സ്‌റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തോളം വരുന്ന റയല്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി റൊണാള്‍ഡോ ജൂനിയര്‍. ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായി ബെര്‍ണബുവിലെത്തിയ ടീമിനെ സ്വീകരിക്കാനെത്തിയവര്‍ക്ക് മുന്നില്‍ പന്തുമായി കൂട്ടുകാര്‍ക്കൊപ്പമിറങ്ങിയ ആറ് വയസുകാരനാണ് പിതാവിന്റെ വഴിയേയാണ് താനുമെന്ന് തെളിയിച്ചത്. റയലിന്റെ ജഴ്‌സിയില്‍ പിതാവിനൊപ്പം മൈതാനത്തിറങ്ങിയ പയ്യന്‍സ് കൂട്ടുകാരെ മനോഹരമായി ഡ്രിബഌംഗില്‍ കബളിപ്പിച്ച് ഗോള്‍ക്കീപ്പറെയും പരാജിതനാക്കി ഗോള്‍ നേടുമ്പോള്‍ പിതാവ് തൊട്ടരികില്‍ കൈയ്യടികളുമായി ഉണ്ടായിരുന്നു.