‘റൊണാള്‍ഡോ’ ഒരു രാജ്യമായി പ്രഖ്യാപിച്ചാല്‍ ലോക ജനസംഖ്യയില്‍ എട്ടാമതുവരും

ടൂറിന്‍: ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ’ ഒരു രാജ്യമായിരുന്നെങ്കില്‍ ജനസംഖ്യയില്‍ ലോകത്ത് എട്ടാം സ്ഥാനത്തെത്തിയേനെ; അത്രയ്ക്കായിരിക്കുന്നു ആഗോള ക്രിസ്റ്റ്യാനോ ആരാധകരുടെ എണ്ണം. കൃത്യമായി പറഞ്ഞാല്‍ ഒരേയൊരു റൊണാള്‍ഡോക്ക് 20 കോടി ആരാധകര്‍. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്നവരുടെ എണ്ണം 20 കോടി കവിഞ്ഞത്. ലോകത്ത് ഒരു മനുഷ്യനും ഇതുവരെ സാധിക്കാത്ത റെക്കോര്‍ഡാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം എത്തിപ്പിടിച്ചത്. ഫോട്ടോകളും വിഡിയോയും പങ്കുവയ്ക്കാനുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം. ഫെയ്‌സ്ബുക്കാണ് ഉടമകള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഒരു രാജ്യമായി പരിഗണിച്ചാല്‍ ജനസംഖ്യാ കണക്കുപ്രകാരം ലോകത്ത് 8ാം സ്ഥാനത്തുവരും ‘റൊണാള്‍ഡോ രാജ്യം.’

(രാജ്യം, ജനസംഖ്യ)

  1. ചൈന: 143 കോടി
  2. ഇന്ത്യ: 136 കോടി
  3. യുഎസ്: 33 കോടി
  4. ഇന്തൊനീഷ്യ: 27 കോടി
  5. പാക്കിസ്ഥാന്‍: 21 കോടി
  6. ബ്രസീല്‍: 21 കോടി
  7. നൈജീരിയ: 20 കോടി
  8. റൊണാള്‍ഡോ ഫോളോവേഴ്‌സ്: 20 കോടി
  9. ബംഗ്ലദേശ്: 16 കോടി
  10. റഷ്യ: 14 കോടി