റൊണാള്‍ഡോക്ക് ഹാട്രിക്; റയല്‍ അത്‌ലറ്റികോയെ തറപറ്റിച്ചു

അത്‌ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ മൂന്നുഗോളിന് തറപറ്റിച്ച് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് നേട്ടമാണ് റയലിനെ കരുത്തായത്. 10,73,86മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളുകള്‍. ഇന്ന് നടക്കുന്ന മറ്റൊരു സെമിയില്‍ മൊണാക്കോയും യുവന്റസും ഏറ്റുമുട്ടും. അടുത്ത വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം പാദത്തിനു മുമ്പുള്ള വിജയം റയലിന് കൂടുതല്‍ കരുത്തേകും.

കളിയുടെ പത്താംമിനിറ്റില്‍ റൊണാള്‍ഡോ കസമീറോയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് ആദ്യഗോള്‍ നേടുന്നത്. പിന്നീട് പലതവണ ഗോളിനായുള്ള ശ്രമങ്ങള്‍ പാളുകയായിരുന്നു. 73-ാം മിനുറ്റിലും 86-ാം മിനിറ്റിലും റൊണാള്‍ഡോ ഗോള്‍നേടിയപ്പോള്‍ മൂന്നു മത്സരത്തിനിടെ രണ്ടാം ഹാട്രിക് നേടുന്ന താരവുമായി റൊണാള്‍ഡോ.

watch video: 

SHARE