റോജര്‍ ഫെഡറര്‍ക്ക് റാങ്കിങിലും മുന്നേറ്റം

വിംബിള്‍ഡന്‍ പുരുഷ സിംഗിള്‍സില്‍ മരിന്‍ സിലിച്ചിനെ തകര്‍ത്ത് 19-ാം ഗ്രാന്റ്സ്ലാം കരസ്ഥമാക്കിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് റാങ്കിങിലും മുന്നേറ്റം. എട്ടാം വിംബിള്‍ഡന്‍ കിരീടം നേടിയ ഫെഡ്‌റര്‍ പുതിയ റാങ്കിങ് അനുസരിച്ച് മൂന്നാം സ്ഥാനത്താണ്. വിംബിള്‍ഡന്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഇംഗ്ലീഷ് താരം ആന്‍ഡി മറെ തന്നെയാണ് 7750 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 7465 പോയിന്റുമായി റാഫേല്‍ നദാല്‍ രണ്ടാമതുമാണ്. ഫെഡറര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന സ്റ്റാന്‍ വാവ്‌റിങ്ക അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മരിന്‍ സിലിച്ച് ആറാം സ്ഥാനം നിലനിര്‍ത്തി. വനിതാ റാങ്കിംഗില്‍ വിംബിള്‍ഡണ്‍ ജേതാവ് ഗബ്രിയേല മുഗുരുസ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്ത് വന്നു. കിരീട നേട്ടത്തിന് ശേഷം ഇന്നലെ രണ്ട് പേര്‍ക്കും ഫോട്ടോ സെഷനായിരുന്നു. ഇരുവരും സ്വന്തം കിരീടങ്ങളുമായി അണിനിരന്നപ്പോള്‍ ക്യാമറകള്‍ മിന്നി

SHARE