നാഗ്പൂര്‍ ടെസ്റ്റ് : രോഹിതിനും സെഞ്ച്വറി; ഇന്ത്യ 610/6

നാഗ്പൂര്‍ : നായകന്‍ വിരാട് കോഹ് ലിയുടെ ഇരട്ട ശതകത്തിനു പിന്നാലെ രോഹിത് ശര്‍മക്കും നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ച്വറി. എട്ടു ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ ശതകം.നാലു വര്‍ഷത്തിനിടെ രോഹിതിന്റെ ആദ്യ സെഞ്ച്വറിയാണിത്. 600 റണ്‍സ് കടന്ന ഇന്ത്യ രോഹിതിന്റെ സെഞ്ച്വറിക്കായി ഡിക്ലയര്‍ ചെയ്യാന്‍ കാത്തിരുക്കുകയായിരുന്നു. സെഞ്ച്വറി പൂര്‍ത്തിയായതോടെ ഇന്ത്യ ആറിന് 610 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചു. 405 റണ്‍സിന്റെ ലീഡാണ് ലങ്കക്കെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

നാഗ്പൂരില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടുന്ന നാലാമത്തെ കളിക്കാരനാണ് രോഹിത്. നേരത്തെ ഓപണര്‍ മുരളി വിജയും (128), ചേതേശ്വര്‍ പൂജാരയും (143) കോഹ്‌ലിയെ കൂടാതെ സെഞ്ച്വറി നേടിയിരുന്നു. കരിയറില്‍ അഞ്ചാം ഡബിള്‍ തികച്ച കോഹ് ലി 213 റണ്‍സുമായാണ് പുറത്തായത്. ഇത് മൂന്നാം തവണയാണ് നാലു ഇന്ത്യന്‍ താരങ്ങള്‍ ഒരു ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്നത്.