ഞാന്‍ രോഹിത് വെമുല, ദളിതനാണ്.. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുള്ള രോഹിത് വെമുലയുടെ വിഡിയോ പുറത്ത്

മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുള്ള ഹെദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. താന്‍ ദളിതനാണെന്ന് വ്യക്തമാക്കിയുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

‘എന്റെ പേര് രോഹിത് വെമുല, ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ദളിതനാണ് ഞാന്‍’ എന്നാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ രോഹിത് സ്വയം പരിചയപ്പെടുത്തുന്നത്. ദളിത് അസ്ഥിത്വം ചോദ്യം ചെയ്ത് കേന്ദ്ര മാനവശേഷി വകുപ്പിന്റെ ഏകാംഗ കമ്മീഷന്‍ കണ്ടെത്തലിന് വിരുദ്ധമായ വെളിപ്പെടുത്തലാണ് വിഡിയോയിലുള്ളത്. രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യവ്യാപകമായി ദളിത് മുന്നേറ്റത്തിന് വഴിവെച്ചിരുന്നു.

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്കും നാലു കൂട്ടുകാര്‍ക്കുമെതിരെയുള്ള ജാതി വിവേചനത്തില്‍ പരാതിപ്പെട്ട് രോഹിത് വെമുല വൈസ് ചാന്‍സ്ലര്‍ക്ക് കത്തെഴുതിയിരുന്നു.

 

SHARE