അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ മികച്ച സ്‌കോര്‍; ലങ്കക്ക് 261 റണ്‍സ് വിജയലക്ഷ്യം

ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന്‍ രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം. 20 ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതോടെ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയെഴുതിയത്. ട്വന്റി 20യിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യമാണിത്.
ട്വന്റി 20ല്‍ വേഗമേറിയ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിതിന്റെ 118 (42) കരുത്തിലാണ് ലങ്കക്കുമുന്നില്‍ ഇന്ത്യ റണ്‍മല തീര്‍ത്തത്. ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20-യില്‍ 35 പന്തില്‍ 101 റണ്‍സടിച്ചാണ് രോഹിത് വേഗമേറിയ സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിനൊപ്പമെത്തിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെയാണ് ഡേവിഡ് മില്ലര്‍ വേഗമേറിയ സെഞ്ച്വറി നേടിയത്. 42 പന്തില്‍പന്ത്രണ്ട് ഫോറും 10 സിക്സറുമടക്കം118 റണ്‍സുമായി രോഹിത് പുറത്തായി. ലോകേഷ് രാഹുലിനൊപ്പം ഹിറ്റ്മാന്‍ രോഹിത്തും ചേര്‍ന്ന് ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് നേടിയടുത്തത്. ചമീരയുടെ പന്തില്‍ ധനഞ്ജയയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങി.
തുടര്‍ന്ന് മൂന്നാമനായി മുന്‍ ക്യാ്പ്റ്റന്‍ എംഎസ്.ധോണി ക്രീസിലെത്തിയത് ആരാധകരെ ആവേശത്തിലാക്കി.

എന്നാല്‍ 49 പന്തില്‍ 89 റണ്‍സെടുത്ത രാഹുല്‍ വൈകാതെ മടങ്ങി. സ്‌കോര്‍ ബോര്‍ഡ് മുന്നൂറ് കടക്കുമെന്ന് തോന്നിച്ചെങ്കിലും രോഹിത്തിനും രാഹുലിനും ശേഷം തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു. 10 റണ്‍സുമായി പാണ്ഡ്യയും എല്‍ബിയില്‍ കുരുങ്ങി ശ്രേയസ് അയ്യരും പുറത്തായി. അവസാന ഓവറില്‍ ധോനിയുടെ വിക്കറ്റും നഷ്ടമായതോടെ
ടി20ലെ മികച്ച സ്‌കോറായ ആസ്‌ത്രേലിയയുടെ 263 ഇന്ത്യക്ക് മുന്നില്‍ ബാക്കിയായി.