രോഹിത് വിശ്വരൂപം പുറത്തെടുത്തു : ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി സെഞ്ച്വറി

പോര്‍ട്ട് എലിസബത്ത്: ഒടുവില്‍ രോഹിത് ശര്‍മ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാത്തിരുന്ന കന്നി സെഞ്ച്വറി ആ ബാറ്റില്‍ നിന്നു പിറന്നു. 107 പന്തില്‍ 10 ഫോറിന്റെയും നാലു സിക്‌സിന്റെയും സഹായത്തോടെയാണ് രോഹിത് തന്റെ കരിയറിലെ 17-ാം ശതകം പൂര്‍ത്തിയാക്കിയത്. പരമ്പരയില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച രോഹിത് വളരെ കരുത്തലോടെയായിരുന്നു ഇന്നിങ്‌സ് തുടങ്ങിയത് പതിയെ താളം കണ്ടെത്തിയ രോഹിത് തന്റെ തനത് ശൈലിയിലേക്ക് പതിയെ കളി മാറ്റുകയായിരുന്നു. കളി പുരോഗമിക്കുമ്പോള്‍ ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ മാന്യമായ സ്‌കോറിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 41 ഓവറില്‍ മൂന്നിന് 231 എന്ന നിലയിലാണ്. 27 റണ്‍സെടുത്ത ശ്രേയസ്സ് അയ്യറാണ് രോഹിത്തിനൊപ്പം ക്രീസില്‍.

 

ദക്ഷിണാഫ്രിക്ക മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായി അഞ്ചാം ഏകദിനത്തിനറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. 34 റണ്‍സെടുത്ത ശിവര്‍ ധവാന്റെ വിക്കാറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്.ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ശിഖര്‍ ധവാന്‍ 23 പന്തില്‍ എട്ടു ഫോറിന്റെ സഹായത്തോടെ 147 സ്‌ട്രെക്ക് റൈറ്റിലാണ് 34 റണ്‍സ് നേടിയത്. ഒടുവില്‍ ധവാനെ ഫില്‍ക്വായയുടെ കൈകളിലെത്തിച്ച് റബാഡ ഇന്ത്യയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. റബാഡയെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് ധവാന് വിക്കറ്റ് നഷ്ടമായത്