റോഹിംഗ്യന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊല്ലണം; കൊലവിളിയുമായി ബി.ജെ.പി എം.എല്‍.എ

ഹൈദരാബാദ്: റോഹിംഗ്യന്‍ മുസ്‌ലിംകളേയും ബംഗ്ലാദേശി കുടിയേറ്റക്കാരേയും വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.എല്‍.എ. തെലുങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ രാജാ സിങ് ആണ് കൊലവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ് രാജാ സിങ്.

ഹൈദരാബാദില്‍ പ്രത്യേകിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എം.എല്‍.എമാരുടെ മണ്ഡലത്തില്‍ താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് എം.ഇ.എം നേതാക്കന്‍മാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും രാജാ സിങ് ആരോപിച്ചു.

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തീവ്രവാദികളെ പിന്തുണക്കുന്നവരാണ്. അവരെ രാജ്യത്ത് നിന്ന് മടക്കി അയക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും തയ്യാറാവണം. രാജ്യത്തിന്റെ സുരക്ഷക്ക് ഇത് അത്യാവശ്യമാണ്. അല്ലെങ്കില്‍ രാജ്യത്തിന് അവര്‍ ഒരു തലവേദനയായി മാറും-രാജാ സിങ് പറഞ്ഞു.

SHARE