കേരളത്തിലെത്തിയ റോഹിന്‍ഗ്യന്‍ കുടുംബത്തെ തിരിച്ചയച്ചു

തിരുവനന്തപുരം: കേരളത്തിലെത്തിയ റോഹിന്‍ഗ്യന്‍ കുടുംബത്തെ ഹൈദരാബാദിലേക്ക് തിരിച്ചയച്ചു. വിഴിഞ്ഞത്തെത്തിയ അഞ്ചംഗ കുടുംബത്തെയാണ് പ്രത്യേക പൊലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് എത്തിച്ചത്. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത റോഹിന്‍ഗ്യന്‍ കുടുംബത്തെ ഉന്നത പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ മഹാരാഷ്ട്രയിലും ഹൈദരാബാദിലും ജോലി ചെയ്ത് വരികയായിരുന്നെന്നും ജോലി തേടിയാണ് വിഴിഞ്ഞത്തെത്തിയതെന്നും കുടുംബം അറിയിച്ചു. കുടുംബത്തിന്റെ കൈയില്‍ നിന്ന് യു.എന്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

SHARE