മിന്നും പ്രകടനത്തിനൊടുവില്‍ ഫെഡറര്‍

അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് ജയം. അമേരിക്കന്‍ താരം സാന്റ്ഗ്രനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചത്.

ആദ്യ സെറ്റ് അനായാസം നേടിയ ഫെഡററിനെ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റ് നേടി സാന്റ്ഗ്രന്‍ ഞെട്ടിച്ചു. നാലാമത്തെ സെറ്റ് ഏഴ് തവണ മാച്ച് പോയിന്റ് മറികടന്നാണ് ഫെഡറര്‍ നേടിയത്. അഞ്ചാം സെറ്റ് അനായാസം നേടിയെങ്കിലും മത്സരശേഷം സാന്റ്ഗ്രന്റെ പോരാട്ടവീര്യത്തെക്കുറിച്ച് ഫെഡറര്‍ വാചാലനായി.

SHARE