ആലപ്പുഴ: ടാറിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ് ആറ്റിലേക്കു പതിച്ചു. ആലപ്പുഴ എടത്വയിലാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
കോയില്‍മുക്ക് കമ്പനിപ്പീടികമങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്കു പതിച്ചത്. ഉളിയന്നൂര്‍ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്. ചിറ സ്ഥിതിചെയ്യുന്ന ഭാഗത്തായി 10 മീറ്ററോളം ദൂരമാണ് ഇടിഞ്ഞ് വെള്ളത്തില്‍ പോയത്.
റോഡിന്റെ ബലക്ഷയം നാട്ടുകാര്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അധികൃതര്‍ കാര്യമാക്കിയില്ല. അശാസ്ത്രീയ നിര്‍മാണമാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.