ബസും ജീപ്പും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

സോളാപൂര്‍: മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ വൈരാഗ് പ്രദേശത്ത് സ്‌റ്റേറ്റ് ബസും ക്രൂസര്‍ ജീപ്പും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെ ബര്‍ഷിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രാഥമികവിവരമനുസരിച്ച് അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറി ബസ്സിലിടിച്ച് 19 മലയാളികളടക്കം 20 പേര്‍ മരിച്ചിരുന്നു.

SHARE