രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ട്ടി വക്താവിനെ ആര്‍.ജെ.ഡി പുറത്താക്കി

പാറ്റ്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ട്ടി വക്താവ് ശങ്കര്‍ ചരണ്‍ ത്രിപാഠിയെ ആര്‍.ജെ.പി പുറത്താക്കി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതിനാണ് ത്രിപാഠി രാഹുലിനെ വിമര്‍ശിച്ചത്. അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തന്റെ പ്രസംഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി മോദിയെ അദ്ദേഹത്തിന്റെ സീറ്റിലെത്തി ആലിംഗനം ചെയ്തത്.

ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ത്രിപാഠി രാഹുലിനെ വിമര്‍ശിച്ചത്. രാഹുലിന്റെ പ്രസംഗം മികച്ചതായിരുന്നു പക്ഷെ അതിന് ശേഷം അദ്ദേഹം ചെയ്തത് കുട്ടിക്കളിയായിപ്പോയി. ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ഒരാളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ് രാഹുല്‍ ചെയ്തതെന്നായിരുന്നു ത്രിപാഠിയുടെ വിമര്‍ശനം.

SHARE