സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം പുറപ്പെട്ടു. റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ 922 വിമാനം യാത്രതിരിച്ചത്. നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വൈകി പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 1.05 ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഈ വിമാനത്തില്‍ അഞ്ചു വിമാന ജീവനക്കാര്‍ അടക്കം ആകെ 152 യാത്രക്കാരുള്ളത്. ഇതില്‍ 4 പേര്‍ കുട്ടികളാണ്.

ഗര്‍ഭിണികള്‍,പ്രായാധിക്യമുള്ളവര്‍, വിസിറ്റിങ്ങിന് വന്ന് തിരിച്ച് വരുന്നവര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ്19 തെര്‍മല്‍ പരിശോധന നടത്തി. ആദ്യ വിമാനത്തില്‍ ഉള്‍പ്പെട്ടവര്‍ ഏറെയും ഗര്‍ഭിണികളാണ്.വിമാനത്തിലുള്ളവര്‍ക്കെല്ലാം സുരക്ഷാവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള്ള സുരക്ഷാകിറ്റുകള്‍ റിയാദ് കെ.എം.സി.സി വിതരണം ചെയ്തു.