ആൻഡ്രൂസ് വർഗീസ് റിയാദിൽ മരണപ്പെട്ടു

റിയാദ്: വർഷങ്ങളായി റിയാദിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ആലപ്പുഴ നെടുമുടി സ്വദേശി പുത്തൻചിറ ആൻഡ്രൂസ് വർഗീസ് (63) റിയാദിലെ വസതിയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു.
36 വർഷമായി റിയാദിലുള്ള ആൻഡ്രൂസ് ഡാക് ഡിറ്റർജെന്റ് കമ്പനിയിൽ മാനേജർ ആയിരുന്നു. നേരത്തെ റിയാദിലെ അൽ ആലിയ ഇന്റർനാഷണൽ സ്‌കൂളിന്റെ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട് .


റിയാദിൽ വലിയൊരു സുഹൃദ് വലയമുള്ള ആൻഡ്രൂസ് മുൻ കുട്ടനാട് എം എൽ എ യും പ്രവാസി വ്യവസായിയുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ അടുത്ത ബന്ധുവാണ്. റിയാദിലെ കൈരളി, സൂര്യ തുടങ്ങിയ മലയാളി സംഘടനകളുടെ ഭാരവാഹിയും പ്രവർത്തകനുമായിരുന്നു.
വിൻസി ആൻഡ്രൂസ് ആണ് ഭാര്യ. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ക്രിസ് ആൻഡ്രൂസ് മകനും കാൽവിൻ ആൻഡ്രൂസ് മകളുമാണ്. റിയാദിലുണ്ടായിരുന്ന ആൻഡ്രൂസിന്റെ കുടുംബം നാട്ടിൽ സ്ഥിരമാക്കിയിരുന്നു . കുട്ടനാട് നെടുമുടിയിലെ പുത്തൻചിറ കുടുംബാംഗമായ ആൻഡ്രൂസിന്റെ കുടുംബം ഇപ്പോൾ കൊച്ചിയിലാണ് താമസം. ആൻഡ്രസ്സിന്റെ അപ്രതീക്ഷിത നിര്യാണം റിയാദിലെ മലയാളി സമൂഹത്തിനു ആഘാതമായി. വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചിച്ചു.

SHARE