റിയാദ് : റിയാദില്‍ കൊല്ലം സ്വാദേശിയെ മരിച്ച നിലയില്‍ കണ്ടത്തി . കൊല്ലം കുണ്ടറ കാഞ്ഞോരോട് സ്വദേശി പനയംകോട്ട് വീട് ലൂയിസ് വര്‍ഗീസിനെ(61 ) യാണ്് ഇന്ന് രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി റിയാദിലെ ന്യൂ സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ജസീറ കമ്പനിയില്‍ ഡ്രൈവറായിരുന്നു.
പിതാവ് – മുതിരവിള അലോഷ്യസ് ലൂയിസ് , മാതാവ് – സാറാമ്മ ലൂയിസ് , ഭാര്യ- ലീന വര്‍ഗീസ്, മകളുമുണ്ട് . നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ ചെയര്‍മാന്‍ സിദീഖ് തുവ്വൂര്‍ രംഗത്തുണ്ട് .