രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; കരുത്താര്‍ജ്ജിച്ച് ഡോളറും കുവൈത്ത് ദിനാറും

മുംബൈ: രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.70 ആയി. കുവൈത്ത് ദിനാറിനെതിരെ 242.90 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.

ഡോളറിനെതിരെ 44 പൈസയുടെ ഇടിവാണ് വ്യാപാരത്തിന്റെതുടക്കത്തില്‍ രൂപയില്‍ ദൃശ്യമായത്. അസംസ്‌കൃത എണ്ണയുടെ വില കുതിക്കുന്നതും രാജ്യത്ത് നിന്ന് പുറത്തേക്ക് മൂലധന ഒഴുക്കുമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു രൂപയുടെ ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ വ്യാപാര കമ്മിയും വിദേശ ഇടപാടുകളുടെ മൊത്തം കണക്കിലെ കമ്മിയും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകും.

SHARE