സുരക്ഷാഭീഷണി; റിപ്പോര്‍ട്ട് തള്ളി ഋഷിരാജ്‌സിങ്; അലനേയും താഹയേയും മാറ്റില്ല

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റണമെന്ന സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി. സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും കോഴിക്കോട് ജയിലില്‍ തുടര്‍ന്നാല്‍ മതിയെന്നും നിര്‍ദേശിച്ചു. ഇരുവരെയും വിയ്യൂര്‍ ഹൈടെക് ജയിലിലേക്ക് മാറ്റമെന്നായിരുന്നു സൂപ്രണ്ടിന്റെ കത്ത്. ഇരുവരുടേയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

ജീവനക്കാരുടെ കുറവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയത്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പോലീസ്. പിടിയിലാകുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുകയാണ്. കോഴിക്കോട് സ്വദേശിയാണെന്നാണ് പോലീസ്

SHARE