ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ ഡയരക്ടര്‍

ന്യൂഡല്‍ഹി: 1983 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥാനായ ഋഷികുമാര്‍ ശുക്ലയെ പുതിയ സി.ബി.ഐ മേധാവിയായി തെരഞ്ഞെടുത്തു. മധ്യപ്രദേശിലെ മുന്‍ ഡി.ജി.പിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ശുക്ലയെ തെരഞ്ഞെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

30 ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഗുജറാത്ത് കേഡറിലുള്ള ആരും വേണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിലപാടെടുത്തതോടെയാണ് ശുക്ലക്ക് നറുക്ക് വീണത്.

SHARE